ഇന്ന് നമ്മള് ഓരോരുത്തരിലും കുടികൊള്ളുന്നത് കാലങ്ങളായി നില നിന്നിരുന്ന ഒരു ബോധം അഥവാ ആത്മാവ് ആണ് എന്നുള്ളതാണ് ഈ സങ്കല്പ്പത്തിന്റെ www.reikiiyer.in അടിസ്ഥാനം. ആത്മാവിനു നിലനില്ക്കുവാനും സാധാരണ ജീവിതം നയിക്കുവാനും ഉള്ള മാധ്യമം എന്ന രീതിയില് ഒരു ശരീരം അത്യന്താപേക്ഷിതം ആണ്.ആ ശരീരത്തില് നില നിന്നുകൊണ്ട്, സാധാരണ ജീവിതം നയിക്കുന്നതിലൂടെ, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നു പോവുകയും അവ നല്കുന്ന അറിവ് ആര്ജ്ജിക്കുകയും അതിലൂടെ ശുദ്ധീകരണം സംഭവിച്ചു ഉന്നതങ്ങളായ അവസ്ഥാന്തരങ്ങളില് എത്തിചേരുകയും അത്രേ ഓരോ ആത്മാവിന്റെയും ലക്ഷ്യം.ഇത്തരത്തില് കൈക്കൊള്ളുന്ന ഓരോ ശരീരത്തിന്റെയും കാല പരിധി കഴിയുമ്പോള് (മരണം സംഭവിക്കുമ്പോള്) ഒരു ചെറിയ കാലയളവില് ആത്മാവ് അരൂപി ആയി, മറ്റൊരു തലത്തില് നില നില്ക്കുന്നുവത്രേ. ഒരു ഒരു നിശ്ചിത കാലയളവിനു ശേഷം, മറ്റൊരു ആത്മാന്വേഷണത്തിന്റെ ഭാഗമായി, സ്വയം തീരുമാന പ്രകാരം, ഉചിതമായ സാഹചര്യങ്ങളില്, അനുചിതമായ മറ്റു വ്യക്തികളോടൊപ്പം വീണ്ടും പുനര്ജനിക്കുവാന് ഇടവരുന്നു. ഓരോ ജന്മങ്ങളിലും അനുഭവങ്ങളോടും,അറിവുകളോടും ഒപ്പം, കര്മ ഭലമായി ഉണ്ടാകുന്ന ബാധ്യതകളും അവനെ പിന്തുടരുന്നതായി കണക്കാക്കുന്നു.അതായത് വ്യക്തി ബന്ധങ്ങളിലും,സ്നേഹ ബന്ധങ്ങളിലും ഉണ്ടാകുന്ന അപൂര്ണ്ണത,ജന്മ സിദ്ധം എന്ന് സാധാരണ നിലയില് നാം കരുതുന്ന ചില കഴിവുകള്,ശാരീരികവും മാനസീകവും ആയ ചില പ്രത്യേകതകള്,ചില ശാരിക/ മാനസീക വൈകല്യങ്ങള് തുടങ്ങിയവ പില് കാല ജന്മങ്ങളിലും പിന് തുടരുകയും, ആനുപാതികമായ ജീവിത രീതികളിലൂടെയും,അനുഭവങ്ങളിലൂടെയും കടന്നു പോകുവാന് ഇടവരികയും ചെയ്യുന്നതായാണ് ഈ രംഗത്ത് പഠനങ്ങൾ സൂചിപ്പിക്കുന്നത്…
കുറച്ച് കാണുക